Friday, December 14, 2018

17/12/2018 ~ 19/12/2018

ഏഴാമത്തെ ആഴ്ച്ച(17.12.2018-19.12.2018)

ഈ ആഴ്ച്ച വളരെ വിശമകരമായുള്ളതായിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് 18  തിയതി അവസാനിപ്പിച്ച് 19 ന് തിരികെ കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ വത്സമ്മ ടീച്ചർ അറിയിച്ചു അതായിരുന്നു കാരണം.അദ്ധ്യാപനം ഇത്രയും ആസ്വദിച്ചിരുന്ന ഈ കാലഘട്ടത്തിന് ഒരു അറുതി ഉണ്ടാകുന്നത്    സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.ഒരുപാട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ കുഞ്ഞ് മുഖങ്ങളെ ഇനി കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം വേറൊരു വശത്ത്.അങ്ങനെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് ഡിസംബർ 18 ബുധനാഴ്ച അവസാനിച്ചു.ഹെഡ്മാസ്റ്റർ  ജ്യോതിഷ് ജലൻ ടീച്ചറുടെ നേതൃത്വത്തിൽ സെൻഡോഫ് നൽകി  Gvhss വിതുര സ്കൂളിൽ നിന്നും ഞങ്ങളെ യാത്രയാക്കി.
17/12/2018
ഇന്ന് ഉച്ചയ്ക്ക് എട്ടാം ക്ലാസുകാർക്ക് ഗണിതം പരീക്ഷ ആയതിനാൽ രാവിലെ 10 മണി മുതൽ റിവിഷൻ ക്ലാസ് ക്രമീകരിച്ചിരുന്നു.    ആദ്യമേതന്നെ അംശബന്ധത്തിലെ അവസാന ടോപ്പിക്ക് ആയ മൂന്ന് അളവുകൾ എടുത്തു ശേഷം സർവ്വസമവാക്യങ്ങൾ ,പണ വിനിമയം,ചതുർഭുജങ്ങളുടെ നിർമ്മിതി തുടങ്ങിയ പാഠഭാഗങ്ങളിൽ നിന്നും പ്രധാനമായും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.12 : 45 ന് ക്ലാസ് അവസാനിപ്പിച്ചു.ഉച്ചയ്ക്ക് കുട്ടികൾക്ക് ഊണ് വിളമ്പുന്നതിന് ആയിപോയി.ഉച്ചയ്ക്കുശേഷം എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു.
18/12/2018
 രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് നാളെ അവസാനിക്കുന്നതിനാൽ ഒരുപാട് വർക്കുകൾ ചെയ്യാനുണ്ടായിരുന്നു . രാവിലെ ഇരുന്ന് ആ വർക്കുകൾ ചെയ്യാൻ സമയം കണ്ടെത്തി ഇടയ്ക്കിടയ്ക്ക് പരീക്ഷ ചുമതലകൾ അധ്യാപകർ തന്നിരുന്നു. പ്രത്യേകിച്ച് വേറൊന്നും ഈ ദിനത്തിൽ ഇല്ലായിരുന്നു.

19/12/2018
ഇന്ന് വളരെ ഏറെ തിരക്കേറിയ ദിവസമായിരുന്നു.രാവിലെ തന്നെ ചെയ്തു തീർക്കേണ്ട ഒരുപാട് വർക്കുകൾ ചെയ്തു തീർത്തു. രാവിലെ പരീക്ഷ ചുമതല ഉണ്ടായിരുന്നു.ശേഷം അച്ചീവ്മെൻറ് ടെസ്റ്റും ഡയഗ്നോസ്റ്റിക് ടെസ്റ്റും പൂർത്തീകരിക്കുന്നതിനു സമയം കണ്ടെത്തി.പതിവുപോലെ ഉച്ചയ്ക്ക് കുട്ടികൾക്ക് ഊണ് വിളമ്പികൊടുക്കാനും പോയി. ശേഷം എനിക്ക് ക്ലാസ്സുകൾ തന്ന ഗണിത അധ്യാപകരായ ഷാഫി സാറിനെയും സന്ധൃ ടീച്ചറിനെയും കണ്ട്  കുട്ടികളുടെ മാർക്ക് ലിസ്റ്റും മറ്റും ഏൽപ്പിച്ചു.തുടർന്ന് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടം ആയിരുന്നു കടന്നുവന്നത്.
എല്ലാ അദ്ധ്യാപകരോടും യാത്ര ചോദിക്കുന്നതിനായി ചെലവഴിച്ചു പിന്നീടുള്ള സമയം.വൈകുന്നേരം സർപ്രൈസ് ആയി ഹെഡ്മാസ്റ്റർ  ജ്യോതിഷ് ജലൻ ടീച്ചറുടെ നേതൃത്വത്തിൽ സെൻഡോഫ് നൽകി  Gvhss വിതുര സ്കൂളിൽ നിന്നും ഞങ്ങളെ യാത്രയാക്കി.  4:15ന്
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.
                 
                
                




No comments:

Post a Comment