Wednesday, December 5, 2018

3/12/2018 - 7/12/2018

 അഞ്ചാമത്തെ ആഴ്ച്ച(3.12.2018-7.12.2018)




3.12.2018
 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിലെത്തി. ഇന്ന് രാവിലെ 8B ക്ലാസുകാർക്ക്  ക്ലാസ്സ് വെച്ചിരുന്നു. ഏകദേശം കുട്ടികളും രാവിലെതന്നെ ക്ലാസിലെത്തി. ചതുരം വരയ്ക്കുന്ന രീതി എന്ന ടോപ്പിക്ക് പഠിപ്പിച്ചു ഇന്ന്  9B യിൽ വൃത്തങ്ങളുടെ അളവുകൾ പാഠഭാഗത്തിന്റെ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. 32 കുട്ടികൾ പരീക്ഷ എഴുതി . ഈ പരീക്ഷ എഴുതാൻ അവർക്ക് 30 മിനിറ്റ് മാത്രമേ ആവശ്യമായി വന്നുള്ളു.  ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി .ആറാമത്തെ പിരീഡ് 9Bയിൽ സദൃശൃ ത്രികോണങ്ങൾ  പഠിപ്പിച്ചു തുടങ്ങി.
4.11.2018
 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.  ആദ്യത്തെ രണ്ടു പിരീഡ് ക്ലാസുകൾ ഒന്നും ലഭിച്ചില്ല ,ഈ സമയം lesson plan എഴുതുന്നതിനും മറ്റ് വർക്കുകൾ ചെയ്യുന്നതിന് വേണ്ടി സമയം കണ്ടെത്തി. ഇന്ന്  ക്ലാസ്സ് നിരീക്ഷണത്തിനായി നമ്മുടെ ഓപ്ഷനൽ ടീച്ചറായ അശ്വതി ടീച്ചർ സ്കൂളിൽ വന്നിരുന്നു . മൂന്നാമത്തെ പിരിയഡ് 8B യിൽ ക്ലാസ് നിരീക്ഷണത്തിനായി ടീച്ചറും കൂടെ വന്നു. 8B യിൽ സമഭുജസാമാന്തരികം എന്ന ടോപ്പിക് ആണ് പഠിപ്പിച്ചത്. വളരെ നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞു. ടീച്ചറിന്റെ  വിലയേറിയ അഭിപ്രായങ്ങളിലൂടെയും നിദ്ദേശങ്ങളിലൂടെയും എൻറെ ക്ലാസിനെക്കുറിച്ച് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. നാലാമത്തെ പിരീഡ് 9B യിലായിരുന്നു ക്ലാസ് അവിടെ
 ത്രികോണങ്ങൾ സദൃശ്യങ്ങളെന്ന് ടോപ്പിക്ക് പഠിപ്പിച്ചു എങ്ങനെയാണ് രണ്ട് ത്രികോണങ്ങൾ സാദൃശ്യങ്ങളാണെന്ന് തെളിയിക്കുന്നതെന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു .
5.12.2018
 ഇന്ന് രാവിലെ 9.30 സ്കൂളിലെത്തിച്ചേർന്നു. ഇന്ന് രണ്ടാമത്തെ പിരീഡ് 9B യിലായിരുന്നു  എൻറെ ആദ്യത്തെ ക്ലാസ്. അവിടെ കോണുകളും വശങ്ങളും എന്ന ടോപ്പിക് ആണ് പഠിപ്പിച്ചത് നാലാമത്തെ പിന്നീട് 8b യിലായിരുന്നു എൻറെ  ഇന്നത്തെ രണ്ടാമത്തെ ക്ലാസ്. സമഭുജസാമാന്തരികം എന്ന ടോപ്പിക്കിലെ  തുടർപ്രവർത്തനങ്ങൾ  കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരെ കൊണ്ട്  സ്വയം ചെയ്യിപ്പിക്കുകയും ചെയ്തു.

 ശേഷം സാമാന്തരികം എന്ന ടോപ്പിക്ക് പഠിപ്പിച്ചു

6.12.2018



 ഇന്ന് രാവിലെ  9 .30 ന് സ്കൂളിൽ എത്താൻ സാധിച്ചു. ഇന്ന് ജനറൽ അധ്യാപികമാരും ഓപ്ഷനൽ ടീച്ചറായ അശ്വതി ടീച്ചറും ക്ലാസ് ഒബ്സർവേഷന്  വേണ്ടിവന്നു. മൂന്നാമത്തെ പിരിയഡ്  8 ബിയിൽ ആയിരുന്നു ഇന്നത്തെ എൻറെ ആദ്യത്തെ ക്ലാസ് ,അധ്യാപകരും ക്ലാസ്സിലേക്കു വന്നു. ഇന്നത്തെ ടോപ്പിക്ക് സമപാർശ്വ ലംബകം ആയിരുന്നു വളരെ നന്നായിട്ട് ക്ലാസ്സെടുക്കാൻ സാധിച്ചു അധ്യാപകർ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് വളരെ സന്തോഷമായി. ഉച്ചയ്ക്ക്  സ്പോർട്സ് ക്ലബ്ബിന്റ്റെ് ആഭിമുഖ്യത്തിൽ ഫുട്ബോൾ ഫൈനൽ മത്സരങ്ങൾ നടത്തി ,ആയതിനാൽ ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നുമില്ലായിരുന്നു.
7.12.2018
 ഇന്ന് രാവിലെ പതിവിലും നേരത്തെ സ്കൂളിലെത്താൻ സാധിച്ചു. ഇന്നത്തെ ആദ്യത്തെ ക്ലാസ് 8 B യിലായിരുന്നു. അവിടെ ചതുർഭുജങ്ങളുടെ നിർമിതി യിലെ അവസാന ടോപ്പിക്കായ ചതുർഭുജങ്ങൾ എന്ന ടോപ്പിക്ക് പഠിപ്പിച്ചു. പ്രത്യേകിച്ച് പേരുകൾ ഒന്നുമില്ലാത്ത ചതുർഭുജങ്ങൾ വരയ്ക്കുന്നതിനെക്കുറിച്ചായിരുന്നു പഠിപ്പിച്ചുകൊടുത്തത്. 11 മണി മുതൽ 12 40 വരെ എട്ടാം ക്ലാസിലെ യും ഒമ്പതാം ക്ലാസിലെ യും കുട്ടികളെ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു കൗമാരക്കാർക്കിടയിൽ മൊബൈൽ ഫോണിൻറെ സ്വാധീനമെന്ന   ടോപ്പിക്കായിരുന്നു വിഷയം. വളരെ നന്നായി ബോധവൽക്കരണ ക്ലാസ് സജ്ജീകരിക്കാനും നടത്തുവാനും കഴിഞ്ഞു.

No comments:

Post a Comment