Wednesday, December 5, 2018

10/12/2018 ~ 14/12/2018

ആറാമത്തെ ആഴ്ച്ച(10.12.2018-14.12.2018)



 10.12.2018
 ഇന്ന് രാവിലെ എട്ടു മുപ്പതിന് സ്കൂളിലെത്തി. ഇന്ന് സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കുന്നതിനാലാണ് നേരത്തെ എത്തിയത്. ഇന്ന് ഉച്ചവരെ ക്ലാസ്സും അതിനുശേഷം ഉദ്ഘാടന പരിപാടികളും ഘോഷയാത്രയും മറ്റുമാണ് ഉണ്ടായിരുന്നത് .ഇന്ന് രാവിലത്തെ പിരീഡ് 9 ബിയിൽ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തി, 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. മൂന്നാമത്തെ പിരിയഡ് 8B ലായിരുന്നു എൻറെ അടുത്ത ക്ലാസ് അവിടെ ചതുരത്തിലെ നീളവും വീതിയും അംശബന്ധം ഉപയോഗിച്ച് എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചയ്ക്കുശേഷം 3 മണിക്ക് സാംസ്കാരിക ഘോഷയാത്രയും 4 .30ന് ഉദ്ഘാടന ചടങ്ങുകളും നടന്നു. പ്രൊഫസർ രവീന്ദ്രനാഥ് ഹയർ സെക്കൻഡറിയുടെ ബഹുനില മന്ദിരവും, സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗവേദി സ്റ്റേജസ്റ്റേജും ശനാഥൻ എംഎൽഎ അമിനിറ്റി സെൻററും സമ്പത്ത് എംപി പ്രവേശനകവാടവും ഉദ്ഘാടനം ചെയ്തു.











12.12.2018
 ഇന്ന് രാവിലെ തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. ഇന്നുമുതൽ സ്കൂളിൽ ക്രിസ്തുമസ് പരീക്ഷ നടക്കുകയാണ്. എട്ടാം ക്ലാസുകാർക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷ ആയതിനാൽ രാവിലെ  ക്ലാസ്സ് വെച്ചു. ഭാഗങ്ങളുടെ ബന്ധമെന്ന ടോപ്പിക്കും അതിനോട് അനുബന്ധമായി തുടർപ്രവർത്തനങ്ങളും പഠിപ്പിച്ചു. ഏകദേശം കുട്ടികളും രാവിലെതന്നെ ക്ലാസിലെത്തി. മറ്റു ക്ലാസ്സുകളിൽ പരീക്ഷ നടക്കുന്നതിനാൽ ലൈബ്രറിയിൽ വച്ചാണ് ക്ലാസെടുത്തത്. ഉച്ചയ്ക്കുശേഷം പരീക്ഷ ചുമതല ഉണ്ടായിരുന്നു.
13.12.2018
 രാവിലെ 9 30ന് സ്കൂളിലെത്തി. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകൾ അതാത് പരീക്ഷ ആളുകൾക്ക് വേണ്ടി തയ്യാറാക്കാൻ അധ്യാപകരെ സഹായിച്ചു. രാവിലെ പരീക്ഷ ചുമതലകൾ ഇല്ലാത്തതിനാൽ ലൈബ്രറിയിൽ പോയി വർക്കുകൾ ചെയ്യുന്നതിന് സമയം കണ്ടെത്തി .കുറച്ചുസമയം 10Aയിൽ പരീക്ഷ ചുമതല ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പതിവുപോലെ ഊണ് വിളമ്പാൻ പോയിരുന്നു .ഉച്ചക്ക് ശേഷം ചില ക്ലാസുകളിൽ പരീക്ഷ ചുമതലകൾ ഉണ്ടായിരുന്നു. ആകെ മുഷിപ്പ് തോന്നിയ ദിവസമായിരുന്നു ഇന്ന്.
14.12.2018

 ഇന്ന് വെള്ളിയാഴ്ച ആയതിനാൽ 9 .15 ന് സ്കൂളിലെത്തി. പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകൾ ക്രമപ്പെടുത്താൻ അധ്യാപകരെ സഹായിച്ചു. രാവിലെ പരീക്ഷ ചുമതലകളൊന്നും ലഭിക്കാത്തതിനാൽ ലൈബ്രറിയിൽ പോയി പത്രം വായിക്കുന്നതിനും പുസ്തകം വായിക്കുന്നതിനു സമയം കണ്ടെത്തി. 11മണിക്ക് എട്ട് ബിയിലെ കുട്ടികൾക്ക് ക്ലാസ് വെച്ചതിനാൽ 11 മണിക്ക് തന്നെ ഏകദേശം കുട്ടികളും എത്തിച്ചേർന്നു. കുട്ടികളെ ലൈബ്രറിയും ഇരുത്തിയാണ് ക്ലാസ്സ് എടുത്തത് .അംശബന്ധത്തിലെ മാറുന്ന ബന്ധങ്ങൾ എന്ന ടോപ്പിക്ക് ആണ് ഇന്ന് പഠിപ്പിച്ചത് ശേഷം അവർക്ക് ഇന്നത്തെ  പരീക്ഷയ്ക്ക് പഠിക്കാൻ സമയം കൊടുത്തു ഉച്ചയ്ക്ക് ഊണ് വിളമ്പാൻ പോയിരുന്നു. ഉച്ചക്കു ശേഷം പരീക്ഷ ചുമതല ഉണ്ടായിരുന്നു.

No comments:

Post a Comment