Thursday, December 27, 2018
Thursday, December 20, 2018
Friday, December 14, 2018
17/12/2018 ~ 19/12/2018
ഏഴാമത്തെ ആഴ്ച്ച(17.12.2018-19.12.2018)
ഈ ആഴ്ച്ച വളരെ വിശമകരമായുള്ളതായിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് 18 തിയതി അവസാനിപ്പിച്ച് 19 ന് തിരികെ കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ വത്സമ്മ ടീച്ചർ അറിയിച്ചു അതായിരുന്നു കാരണം.അദ്ധ്യാപനം ഇത്രയും ആസ്വദിച്ചിരുന്ന ഈ കാലഘട്ടത്തിന് ഒരു അറുതി ഉണ്ടാകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.ഒരുപാട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ കുഞ്ഞ് മുഖങ്ങളെ ഇനി കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം വേറൊരു വശത്ത്.അങ്ങനെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് ഡിസംബർ 18 ബുധനാഴ്ച അവസാനിച്ചു.ഹെഡ്മാസ്റ്റർ ജ്യോതിഷ് ജലൻ ടീച്ചറുടെ നേതൃത്വത്തിൽ സെൻഡോഫ് നൽകി Gvhss വിതുര സ്കൂളിൽ നിന്നും ഞങ്ങളെ യാത്രയാക്കി.
17/12/2018
ഇന്ന് ഉച്ചയ്ക്ക് എട്ടാം ക്ലാസുകാർക്ക് ഗണിതം പരീക്ഷ ആയതിനാൽ രാവിലെ 10 മണി മുതൽ റിവിഷൻ ക്ലാസ് ക്രമീകരിച്ചിരുന്നു. ആദ്യമേതന്നെ അംശബന്ധത്തിലെ അവസാന ടോപ്പിക്ക് ആയ മൂന്ന് അളവുകൾ എടുത്തു ശേഷം സർവ്വസമവാക്യങ്ങൾ ,പണ വിനിമയം,ചതുർഭുജങ്ങളുടെ നിർമ്മിതി തുടങ്ങിയ പാഠഭാഗങ്ങളിൽ നിന്നും പ്രധാനമായും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.12 : 45 ന് ക്ലാസ് അവസാനിപ്പിച്ചു.ഉച്ചയ്ക്ക് കുട്ടികൾക്ക് ഊണ് വിളമ്പുന്നതിന് ആയിപോയി.ഉച്ചയ്ക്കുശേഷം എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു.
18/12/2018
രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് നാളെ അവസാനിക്കുന്നതിനാൽ ഒരുപാട് വർക്കുകൾ ചെയ്യാനുണ്ടായിരുന്നു . രാവിലെ ഇരുന്ന് ആ വർക്കുകൾ ചെയ്യാൻ സമയം കണ്ടെത്തി ഇടയ്ക്കിടയ്ക്ക് പരീക്ഷ ചുമതലകൾ അധ്യാപകർ തന്നിരുന്നു. പ്രത്യേകിച്ച് വേറൊന്നും ഈ ദിനത്തിൽ ഇല്ലായിരുന്നു.
19/12/2018
ഇന്ന് വളരെ ഏറെ തിരക്കേറിയ ദിവസമായിരുന്നു.രാവിലെ തന്നെ ചെയ്തു തീർക്കേണ്ട ഒരുപാട് വർക്കുകൾ ചെയ്തു തീർത്തു. രാവിലെ പരീക്ഷ ചുമതല ഉണ്ടായിരുന്നു.ശേഷം അച്ചീവ്മെൻറ് ടെസ്റ്റും ഡയഗ്നോസ്റ്റിക് ടെസ്റ്റും പൂർത്തീകരിക്കുന്നതിനു സമയം കണ്ടെത്തി.പതിവുപോലെ ഉച്ചയ്ക്ക് കുട്ടികൾക്ക് ഊണ് വിളമ്പികൊടുക്കാനും പോയി. ശേഷം എനിക്ക് ക്ലാസ്സുകൾ തന്ന ഗണിത അധ്യാപകരായ ഷാഫി സാറിനെയും സന്ധൃ ടീച്ചറിനെയും കണ്ട് കുട്ടികളുടെ മാർക്ക് ലിസ്റ്റും മറ്റും ഏൽപ്പിച്ചു.തുടർന്ന് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടം ആയിരുന്നു കടന്നുവന്നത്.
എല്ലാ അദ്ധ്യാപകരോടും യാത്ര ചോദിക്കുന്നതിനായി ചെലവഴിച്ചു പിന്നീടുള്ള സമയം.വൈകുന്നേരം സർപ്രൈസ് ആയി ഹെഡ്മാസ്റ്റർ ജ്യോതിഷ് ജലൻ ടീച്ചറുടെ നേതൃത്വത്തിൽ സെൻഡോഫ് നൽകി Gvhss വിതുര സ്കൂളിൽ നിന്നും ഞങ്ങളെ യാത്രയാക്കി. 4:15ന്
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.

Wednesday, December 5, 2018
10/12/2018 ~ 14/12/2018
ആറാമത്തെ ആഴ്ച്ച(10.12.2018-14.12.2018)
10.12.2018
ഇന്ന് രാവിലെ എട്ടു മുപ്പതിന് സ്കൂളിലെത്തി. ഇന്ന് സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കുന്നതിനാലാണ് നേരത്തെ എത്തിയത്. ഇന്ന് ഉച്ചവരെ ക്ലാസ്സും അതിനുശേഷം ഉദ്ഘാടന പരിപാടികളും ഘോഷയാത്രയും മറ്റുമാണ് ഉണ്ടായിരുന്നത് .ഇന്ന് രാവിലത്തെ പിരീഡ് 9 ബിയിൽ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തി, 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. മൂന്നാമത്തെ പിരിയഡ് 8B ലായിരുന്നു എൻറെ അടുത്ത ക്ലാസ് അവിടെ ചതുരത്തിലെ നീളവും വീതിയും അംശബന്ധം ഉപയോഗിച്ച് എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചയ്ക്കുശേഷം 3 മണിക്ക് സാംസ്കാരിക ഘോഷയാത്രയും 4 .30ന് ഉദ്ഘാടന ചടങ്ങുകളും നടന്നു. പ്രൊഫസർ രവീന്ദ്രനാഥ് ഹയർ സെക്കൻഡറിയുടെ ബഹുനില മന്ദിരവും, സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗവേദി സ്റ്റേജസ്റ്റേജും ശനാഥൻ എംഎൽഎ അമിനിറ്റി സെൻററും സമ്പത്ത് എംപി പ്രവേശനകവാടവും ഉദ്ഘാടനം ചെയ്തു.
12.12.2018
ഇന്ന് രാവിലെ തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. ഇന്നുമുതൽ സ്കൂളിൽ ക്രിസ്തുമസ് പരീക്ഷ നടക്കുകയാണ്. എട്ടാം ക്ലാസുകാർക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷ ആയതിനാൽ രാവിലെ ക്ലാസ്സ് വെച്ചു. ഭാഗങ്ങളുടെ ബന്ധമെന്ന ടോപ്പിക്കും അതിനോട് അനുബന്ധമായി തുടർപ്രവർത്തനങ്ങളും പഠിപ്പിച്ചു. ഏകദേശം കുട്ടികളും രാവിലെതന്നെ ക്ലാസിലെത്തി. മറ്റു ക്ലാസ്സുകളിൽ പരീക്ഷ നടക്കുന്നതിനാൽ ലൈബ്രറിയിൽ വച്ചാണ് ക്ലാസെടുത്തത്. ഉച്ചയ്ക്കുശേഷം പരീക്ഷ ചുമതല ഉണ്ടായിരുന്നു.
13.12.2018
രാവിലെ 9 30ന് സ്കൂളിലെത്തി. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകൾ അതാത് പരീക്ഷ ആളുകൾക്ക് വേണ്ടി തയ്യാറാക്കാൻ അധ്യാപകരെ സഹായിച്ചു. രാവിലെ പരീക്ഷ ചുമതലകൾ ഇല്ലാത്തതിനാൽ ലൈബ്രറിയിൽ പോയി വർക്കുകൾ ചെയ്യുന്നതിന് സമയം കണ്ടെത്തി .കുറച്ചുസമയം 10Aയിൽ പരീക്ഷ ചുമതല ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പതിവുപോലെ ഊണ് വിളമ്പാൻ പോയിരുന്നു .ഉച്ചക്ക് ശേഷം ചില ക്ലാസുകളിൽ പരീക്ഷ ചുമതലകൾ ഉണ്ടായിരുന്നു. ആകെ മുഷിപ്പ് തോന്നിയ ദിവസമായിരുന്നു ഇന്ന്.
14.12.2018
ഇന്ന് വെള്ളിയാഴ്ച ആയതിനാൽ 9 .15 ന് സ്കൂളിലെത്തി. പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകൾ ക്രമപ്പെടുത്താൻ അധ്യാപകരെ സഹായിച്ചു. രാവിലെ പരീക്ഷ ചുമതലകളൊന്നും ലഭിക്കാത്തതിനാൽ ലൈബ്രറിയിൽ പോയി പത്രം വായിക്കുന്നതിനും പുസ്തകം വായിക്കുന്നതിനു സമയം കണ്ടെത്തി. 11മണിക്ക് എട്ട് ബിയിലെ കുട്ടികൾക്ക് ക്ലാസ് വെച്ചതിനാൽ 11 മണിക്ക് തന്നെ ഏകദേശം കുട്ടികളും എത്തിച്ചേർന്നു. കുട്ടികളെ ലൈബ്രറിയും ഇരുത്തിയാണ് ക്ലാസ്സ് എടുത്തത് .അംശബന്ധത്തിലെ മാറുന്ന ബന്ധങ്ങൾ എന്ന ടോപ്പിക്ക് ആണ് ഇന്ന് പഠിപ്പിച്ചത് ശേഷം അവർക്ക് ഇന്നത്തെ പരീക്ഷയ്ക്ക് പഠിക്കാൻ സമയം കൊടുത്തു ഉച്ചയ്ക്ക് ഊണ് വിളമ്പാൻ പോയിരുന്നു. ഉച്ചക്കു ശേഷം പരീക്ഷ ചുമതല ഉണ്ടായിരുന്നു.

3/12/2018 - 7/12/2018
അഞ്ചാമത്തെ ആഴ്ച്ച(3.12.2018-7.12.2018)
3.12.2018
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിലെത്തി. ഇന്ന് രാവിലെ 8B ക്ലാസുകാർക്ക് ക്ലാസ്സ് വെച്ചിരുന്നു. ഏകദേശം കുട്ടികളും രാവിലെതന്നെ ക്ലാസിലെത്തി. ചതുരം വരയ്ക്കുന്ന രീതി എന്ന ടോപ്പിക്ക് പഠിപ്പിച്ചു ഇന്ന് 9B യിൽ വൃത്തങ്ങളുടെ അളവുകൾ പാഠഭാഗത്തിന്റെ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. 32 കുട്ടികൾ പരീക്ഷ എഴുതി . ഈ പരീക്ഷ എഴുതാൻ അവർക്ക് 30 മിനിറ്റ് മാത്രമേ ആവശ്യമായി വന്നുള്ളു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി .ആറാമത്തെ പിരീഡ് 9Bയിൽ സദൃശൃ ത്രികോണങ്ങൾ പഠിപ്പിച്ചു തുടങ്ങി.
4.11.2018
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ രണ്ടു പിരീഡ് ക്ലാസുകൾ ഒന്നും ലഭിച്ചില്ല ,ഈ സമയം lesson plan എഴുതുന്നതിനും മറ്റ് വർക്കുകൾ ചെയ്യുന്നതിന് വേണ്ടി സമയം കണ്ടെത്തി. ഇന്ന് ക്ലാസ്സ് നിരീക്ഷണത്തിനായി നമ്മുടെ ഓപ്ഷനൽ ടീച്ചറായ അശ്വതി ടീച്ചർ സ്കൂളിൽ വന്നിരുന്നു . മൂന്നാമത്തെ പിരിയഡ് 8B യിൽ ക്ലാസ് നിരീക്ഷണത്തിനായി ടീച്ചറും കൂടെ വന്നു. 8B യിൽ സമഭുജസാമാന്തരികം എന്ന ടോപ്പിക് ആണ് പഠിപ്പിച്ചത്. വളരെ നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞു. ടീച്ചറിന്റെ വിലയേറിയ അഭിപ്രായങ്ങളിലൂടെയും നിദ്ദേശങ്ങളിലൂടെയും എൻറെ ക്ലാസിനെക്കുറിച്ച് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. നാലാമത്തെ പിരീഡ് 9B യിലായിരുന്നു ക്ലാസ് അവിടെ
ത്രികോണങ്ങൾ സദൃശ്യങ്ങളെന്ന് ടോപ്പിക്ക് പഠിപ്പിച്ചു എങ്ങനെയാണ് രണ്ട് ത്രികോണങ്ങൾ സാദൃശ്യങ്ങളാണെന്ന് തെളിയിക്കുന്നതെന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു .
5.12.2018
ഇന്ന് രാവിലെ 9.30 സ്കൂളിലെത്തിച്ചേർന്നു. ഇന്ന് രണ്ടാമത്തെ പിരീഡ് 9B യിലായിരുന്നു എൻറെ ആദ്യത്തെ ക്ലാസ്. അവിടെ കോണുകളും വശങ്ങളും എന്ന ടോപ്പിക് ആണ് പഠിപ്പിച്ചത് നാലാമത്തെ പിന്നീട് 8b യിലായിരുന്നു എൻറെ ഇന്നത്തെ രണ്ടാമത്തെ ക്ലാസ്. സമഭുജസാമാന്തരികം എന്ന ടോപ്പിക്കിലെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരെ കൊണ്ട് സ്വയം ചെയ്യിപ്പിക്കുകയും ചെയ്തു.
ശേഷം സാമാന്തരികം എന്ന ടോപ്പിക്ക് പഠിപ്പിച്ചു
6.12.2018
ഇന്ന് രാവിലെ 9 .30 ന് സ്കൂളിൽ എത്താൻ സാധിച്ചു. ഇന്ന് ജനറൽ അധ്യാപികമാരും ഓപ്ഷനൽ ടീച്ചറായ അശ്വതി ടീച്ചറും ക്ലാസ് ഒബ്സർവേഷന് വേണ്ടിവന്നു. മൂന്നാമത്തെ പിരിയഡ് 8 ബിയിൽ ആയിരുന്നു ഇന്നത്തെ എൻറെ ആദ്യത്തെ ക്ലാസ് ,അധ്യാപകരും ക്ലാസ്സിലേക്കു വന്നു. ഇന്നത്തെ ടോപ്പിക്ക് സമപാർശ്വ ലംബകം ആയിരുന്നു വളരെ നന്നായിട്ട് ക്ലാസ്സെടുക്കാൻ സാധിച്ചു അധ്യാപകർ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് വളരെ സന്തോഷമായി. ഉച്ചയ്ക്ക് സ്പോർട്സ് ക്ലബ്ബിന്റ്റെ് ആഭിമുഖ്യത്തിൽ ഫുട്ബോൾ ഫൈനൽ മത്സരങ്ങൾ നടത്തി ,ആയതിനാൽ ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നുമില്ലായിരുന്നു.
7.12.2018
ഇന്ന് രാവിലെ പതിവിലും നേരത്തെ സ്കൂളിലെത്താൻ സാധിച്ചു. ഇന്നത്തെ ആദ്യത്തെ ക്ലാസ് 8 B യിലായിരുന്നു. അവിടെ ചതുർഭുജങ്ങളുടെ നിർമിതി യിലെ അവസാന ടോപ്പിക്കായ ചതുർഭുജങ്ങൾ എന്ന ടോപ്പിക്ക് പഠിപ്പിച്ചു. പ്രത്യേകിച്ച് പേരുകൾ ഒന്നുമില്ലാത്ത ചതുർഭുജങ്ങൾ വരയ്ക്കുന്നതിനെക്കുറിച്ചായിരുന്നു പഠിപ്പിച്ചുകൊടുത്തത്. 11 മണി മുതൽ 12 40 വരെ എട്ടാം ക്ലാസിലെ യും ഒമ്പതാം ക്ലാസിലെ യും കുട്ടികളെ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു കൗമാരക്കാർക്കിടയിൽ മൊബൈൽ ഫോണിൻറെ സ്വാധീനമെന്ന ടോപ്പിക്കായിരുന്നു വിഷയം. വളരെ നന്നായി ബോധവൽക്കരണ ക്ലാസ് സജ്ജീകരിക്കാനും നടത്തുവാനും കഴിഞ്ഞു.

26/11/2018 - 30/11/2018
നാലാമത്തെ ആഴ്ച്ച(26.11.2018-30.11.2018)
26.11.2018
ഇന്ന് രാവിലെ 9. 40 ന് സ്കൂളിലെത്തി. രാവിലെ അസംബ്ലി ഉണ്ടായിരുന്നു. ചോക്ക്ബോൾ കേരള ജൂനിയർ ടീമിൽ ഇടംനേടിയ 9B യിലെ അഭിനവിനെ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു നാലാമത്തെ പിരീഡ് 9 B യിൽ ചാപത്തിന്റെ നീളം എന്ന ടോപ്പിക്ക് മായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.
ഉച്ചയ്ക്കുശേഷം എട്ടാം ക്ലാസ് കാർക്ക് ക്ലാസില്ലായിരുന്നു. അഞ്ചാമത്തെ പിരീഡ് 9B യിൽ ക്ലാസ്സ് ലഭിച്ചു വൃത്താംശങ്ങൾ വെട്ടിയെടുത്താൽ ലഭിക്കുന്ന രൂപത്തിന്റെ ചുറ്റളവ് എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു.
27.11.2018
രാവിലെ നേരത്തെ സ്കൂളിലെത്തി. രണ്ടാമത്തെ പിരീഡ് 8b യിലായിരുന്നു ക്ലാസ്. അവിടെ അർദ്ധവാർഷിക കൂട്ടുപലിശ എങ്ങനെ കണക്കാക്കാം എന്നതിനെ കുറിച്ച് ക്ലാസ്സെടുത്തു മൂന്നാമത്തെ പിരീഡ് 9B യിലായിരുന്നു ക്ലാസ് അവിടെ ചാപത്തിന്റെ നീളം എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ഇന്ന് സ്കൂളിൽ ഭാഷ പ്രവർത്തന ദിനം ആഘോഷിച്ചു. ശ്രീകണേ്‌ഠശ്വരം ജന്മദിനം അനുസ്മരിച്ചാണ് ഈ ദിനം ഭാഷ പ്രവർത്തനം ദിനമായി ആചരിക്കുന്നത് ശ്രീ വട്ടപ്പറമ്പിൽ പീതാംബരൻ ഈ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു സർ കുട്ടികളോട് ഏറെനേരം സംവദിക്കുകയും നാട്ടുമൊഴി വഴക്കം എന്ന വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു.
28.11.2018
രാവിലെ സ്കൂളിലെത്തി. രണ്ടാമത്തെ പിരീഡ് 9ബിയിലായിരുന്നു ക്ലാസ്. ചാപത്തിന്റെ നീളം വരെയുള്ള ടോപ്പിക്കുകളിൽ കുട്ടികൾക്കുണ്ടായിരുന്ന സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ശേഷം C.E work ആയി കുറച്ചു ചോദ്യങ്ങൾ കുട്ടികൾക്ക് കൊടുത്തു. നാലാമത്തെ പിരീഡ് 8B യിൽ പാദ വാർഷിക കൂട്ടുപലിശ യെ കുറിച്ച് പഠിപ്പിച്ചു.
29.11.2018
ഇന്ന് രാവിലെ 9.30 ന്സ്കൂളിലെത്തി. മൂന്നാമത്തെ പിരീഡ് 8b ലായിരുന്നു എന്റെ ആദ്യത്തെ ക്ലാസ്. അവിടെ കൂടിയും കുറഞ്ഞും എന്ന പണവിനിമയത്തിലെ അവസാനത്തെ ടോപ്പിക് പഠിപ്പിച്ചു. ഉച്ചയ്ക്ക് പതിവുപോലെ ഊണ് വിളമ്പാൻ പോയി. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 9b ലായിരുന്നു ക്ലാസ് വൃത്താംശത്തിന്റെ പരപ്പളവ് എന്ന ടോപ്പിക്കാണ് അവിടെ പഠിപ്പിച്ചത്.
30.11.2018
രാവിലെ 9. 45 ന് സ്കൂളിലെത്തി. ഇന്ന് എട്ടാം ക്ലാസ്സിൽ പുതിയ പാഠഭാഗമായ ചതുർഭുജങ്ങളുടെ നിർമിതി പഠിപ്പിച്ചു തുടങ്ങി. രണ്ടാമത്തെ പിരീഡ് 8B യിലായിരുന്നു ക്ലാസ്. ചതുരം സമചതുരം സാമാന്തരികം സമഭുജസാമാന്തരികം ലംബകം സമപാർശ്വ ലംബകം എന്നിവയെക്കുറിച്ചുള്ള പൊതുസവിശേഷതകൾ I.C.T ഉപയോഗിച്ച് പഠിപ്പിച്ചു. കുട്ടികൾ വളരെ തൽപരരായിരുന്നു. ഉച്ചയ്ക്ക് പതിവ് പോലെ ഊണ് വിളമ്പാൻ പോയിരുന്നു. ഉച്ചയ്ക്കുശേഷം 9B യിലായിരുന്നു എൻറെ രണ്ടാമത്തെ ക്ലാസ് .വൃത്താംശ ത്തിൻറെ പരപ്പളവ് എന്ന ടോപ്പിക്കിലെ തുടർപ്രവർത്തനങ്ങൾ
കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു.

19/112018 - 24/11/2018
മൂന്നാം വാരം (19.11.2018-24.11.2018)
19.11.2018
വളരെനല്ലൊരു ദിവസമായിരുന്നു.
ഇന്ന് ക്ലാസ് നിരീക്ഷണത്തിനായി സാഹർ സാറും അശ്വതി ടീച്ചറും വന്നിരുന്നു. 9 ബിയിൽ വൃത്തത്തിന്റെ പരപ്പളവ് എന്ന ടോപ്പിക് ആണ് എടുത്തത്. അധ്യാപകർ വളരെ നല്ല അഭിപ്രായം പറഞ്ഞു. ക്ലാസിന്റെ അവസാനം മറ്റ് അധ്യാപികമാർ (General) ക്ലാസ് കാണാൻ വന്നു. അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്ക് വളരെ പ്രയോജനകരമായി മാറി.
ഉച്ചയ്ക്ക് പതിവുപോലെ ഉച്ച ഭക്ഷണം വിളമ്പാൻ പോയി.
21.11.2018
ഇന്ന് സ്കൂളിൽ എത്താൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ഇടയ്ക്കുവെച്ച് ബസ് ബ്രേക്ക് ഡൗണായി അതായിരുന്നു കാരണം. ഇന്ന് രണ്ടാമത്തെ പിരീഡ് 9Bയിലായിരുന്നു ക്ലാസ്. അവിടെ വൃത്തത്തിന്റെ പരപ്പളവ് എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളെ കുറിച്ചാണ് ക്ലാസെടുത്തത്. കൂടുതൽ പ്രവർത്തനങ്ങൾ കുട്ടികളാണ് ചെയ്തത്. ഉച്ചയ്ക്ക് പതിവ് പോലെ ഊണ് വിളമ്പാൻ പോയി. ഉച്ചയ്ക്കുശേഷം എട്ടാം ക്ലാസ് കാർക്ക് അവധിയായിരുന്നു സ്കൂളിൽ പത്താംതരം തുല്യതാ പരീക്ഷ നടക്കുന്നതിനാലാണ് അവധി. ആയതിനാൽ 8 ബിയിൽ ലഭിക്കേണ്ട ക്ലാസുകൾ നഷ്ടമായി.
22.11.2018
ഇന്ന് വളരെ നേരത്തെ സ്കൂളിലെത്താൻ കഴിഞ്ഞു. രാവിലെ ക്ലാസ്സുകളൊന്നും ലഭിച്ചില്ല. ആയതിനാൽ ലെസ്സൻ പ്ലാനും ചാർട്ടും മറ്റും തയ്യാറാക്കുന്നതിന് സമയം കണ്ടെത്തി. മൂന്നാമത്തെ പിരീഡ് 8Bയിലായിരുന്നു ക്ലാസ്സ്. അവിടെ കൂട്ടു പലിശയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒരു ടെസ്റ്റ് പേപ്പർ പോലെ നടത്തി. ഉച്ചയ്ക്ക് പതിവുപോലെ ഊണ് വിളമ്പാൻ പോയി. പത്താംതരം തുല്യതാ പരീക്ഷ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഒമ്പതാം ക്ലാസുകാർക്ക് യിരുന്നു. ആറാമത്തെ പിരീഡ് 8B ക്ലാസുകാർക്ക് ഹെല്ത്ത് എഡ്യൂക്കേഷൻ ക്ലാസെടുത്തു. പോഷകങ്ങളും പോഷകാഹാരവും ആയിരുന്നു ടോപ്പിക്. വളരെ നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞു
23.11.2018
ഇന്ന് രാവിലെ 9.30ന് സ്കൂളിലെത്താൻ കഴിഞ്ഞു ഇന്ന് രാവിലെ ക്ലാസ്സുകൾ ഒന്നും ലഭിച്ചിരുന്നില്ല ആയതിനാൽ ലൈബ്രറിയിൽ പോയി ബുക്ക് റിവ്യൂവിനുള്ള പുസ്തകം വായിക്കാനും പത്രം വായിക്കാനും സമയം കണ്ടെത്തി നാലാമത്തെ പിരീഡ് 9B ക്കാരെ ഗ്രൗണ്ടിൽ കൊണ്ടുപോയി. ഉച്ചയ്ക്ക് പതിവ് പോലെ ഊണ് വിളമ്പാൻ പോയി ഉച്ചക്ക് ശേഷം അഞ്ചാമത്തെ പിരീഡ് 9Bയിലായിരുന്നു ക്ലാസ്. അവിടെ ചാപത്തിന്റെ നീളം എന്ന ടോപ്പിക്ക് പഠിപ്പിച്ചു.
24.11.2018
ഇന്ന് രാവിലെ തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു .ശനിയാഴ്ച ആയിരുന്നതിനാൽ ഓഫീസ് തുറക്കാൻ അല്പം വൈകിയിരുന്നു ഇന്ന് അധ്യാപകരും ഭൂരിഭാഗംപേരും അവധിയിൽ ആയിരുന്നതിനാൽ അധികം ചുമതലകൾ ഉണ്ടായിരുന്നു രാവിലെ എട്ടാം ക്ലാസ് വരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് യോഗാ ക്ലാസുകൾ നടത്തി സത്യൻ സാറും മണികണ്ഠൻ സാറും കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി 12. 30 വരെ യോഗാ ക്ലാസുകൾ നീണ്ടു shakeela modern പോയി ഉച്ചയ്ക്ക് പറഞ്ഞപോലെയാണ് പറമ്പൻപള്ളി ഉച്ചക്കുശേഷം 8b ലായിരുന്നു ക്ലാസ് ഇന്ന് ആകെ 7 കുട്ടികൾ മാത്രം വന്നതിനാൽ ക്ലാസുകൾ ഒന്നും എടുത്തില്ല ആറാമത്തെ പിരിയഡ് 9B യിലെ കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ച് ക്ലാസ്സെടുത്തു.
12/11/2018 - 16/11/2018
രണ്ടാം വാരം
ഈയാഴ്ച,
സ്കൂളിലെ ഒരുപാട് നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാൻകഴിഞ്ഞു. ആയതിനാൽ ഈയാഴ്ച എന്നെ സംബന്ധിച്ചിടത്തോളം വളരെ വേണ്ടപ്പെട്ടതായിരുന്നു.
12. 11 .2018
തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.പാലോട് സബ്ജില്ലാ കലാകായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് വിതുര സ്കൂൾ ആണ് ,ഈ നേട്ടം കൈപിടിയിലൊതുക്കിയ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അഭിനന്ദിച്ചു. 9B യിൽ വ്യാസവും ചുറ്റളവും എന്ന ടോപ്പിക്ക്ഗ്രൂപ്പ് പ്രവർത്തനത്തിന് മുൻഗണന നൽകുന്ന ലെസ്സൻ പ്ലാൻ പ്രകാരം പഠിപ്പിച്ചു.
13.11.2018
ഇന്നു മുതൽ 8B യിൽ പണവിനിമയം എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങി.ആദ്യ ടോപ്പിക്ക് സാധാരണ പലിശ കാണുന്ന വിധം ആയിരുന്നു.9b പുതിയൊരു സംഖ്യ എന്ന ടോപ്പിക് ആണ് പഠിപ്പിച്ചത്
14.11.2018
ഇന്ന് ശിശുദിനം ആയതിനാൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.ശിശുദിനത്തോട് അനുബന്ധിച്ച് അതിഥിയായി വന്ന മുൻ ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രഭാനു സാർ കുട്ടികൾക്ക് ശിശുദിന സന്ദേശം കൈമാറി.
9B യിൽ വൃത്തത്തിന്റെ ചുറ്റളവ് എന്ന ടോപ്പിക്ക് എടുക്കുകയും വൃത്തത്തിന്റെ ചുറ്റളവും ആയി ബന്ധപ്പെട്ട കൂടുതൽ പ്രശ്നങ്ങൾ കുട്ടികളെകൊണ്ട് ചെയ്യിപ്പിക്കുകയും അവരുടെ സംശയങ്ങൾ ദുരീകരിച്ചു കൊടുക്കുകയും ചെയ്തു. നാലാമത്തെ പിന്നീട് 8 ബിയിൽ കൂട്ടുപലിശ സാധാരണ പലിരീതിയിൽ എന്ന ടോപ്പിക്ക് ആണെടുത്തത്.
15.11.2018
ഇന്ന് 8 B യിലും 9 B യിലും ക്ലാസുണ്ടായിരുന്നു. 8 ബിയിൽ കൂട്ടുപലിശ സൂത്രവാക്യം ഉപയോഗിച്ച് കണ്ടെത്തുന്ന രീതിയാണ് പഠിപ്പിച്ചത്. 9 ബിയിൽ വൃത്തത്തിന്റ ചുറ്റളവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു.
16.11.2018
ഇന്ന് നല്ല കാറ്റും മഴയുമൊക്കെ ഉള്ള ദിനമായതിനാൽ ക്ലാസുകളിൽ ഹാജർനില കുറവായിരുന്നു.ഇന്നുച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ 10Bയിലും 10 F ലും ഫുഡ് ഫെസ്റ്റ് ഉണ്ടായിരുന്നു വിത്യസ്തമായ ആഹാരസാധനങ്ങൾ കുട്ടികൾ അതാത് ടേബിളുകളിൽ നിരത്തിയിരുന്നു വളരെ നല്ല ഒരു ഫെസ്റ്റായിരുന്നു .വ്യത്യസ്ത ആഹാരസാധനങ്ങളുടെ രുചി അറിയാൻ കഴിഞ്ഞു.

Tuesday, November 27, 2018
7/11/2018 - 9/11/2018
ആദ്യവാരം
ബിഎഡ് കോഴ്സിന്റെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് 7/11/2018 ബുധനാഴ്ച ആരംഭിച്ചു. ജി വി എച്ച് എസ് എസ് വിതുര സ്കൂളാണ് ഞാൻ ടീച്ചിങ് പ്രാക്ടീസിനായി തിരഞ്ഞെടുത്തത്.തുടക്ക ദിവസം വളരെ നേരത്തെ സ്കൂളിലെത്താൻ കഴിഞ്ഞു. ഇപ്രാവശ്യത്തെ പാലോട് സബ്ജില്ലാ കലോത്സവം വിതുര സ്കൂളിൽ വച്ചായിരുന്നു.നമ്മൾ എത്തിയ ബുധനാഴ്ച കലോത്സവത്തിന്റ അവസാന ദിവസമായിരുന്നു.ആയതിനാൽ കലോത്സവ തിരക്കിലായിരുന്ന മറ്റു അധ്യാപകരെ സഹായിക്കാൻ കഴിഞ്ഞു. എനിക്ക് ഷാഫി സാറിന്റെ 8b ക്ലാസും സന്ധ്യ ടീച്ചറിന്റെ 9b ക്ലാസുമാണ് ലഭിച്ചത്.വ്യാഴാഴ്ചക്ലാസ്സുകളിൽ പോയി കുട്ടികളെ പരിചയപ്പെടുകയും അതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.വ്യാഴാഴ്ച പത്താംതരം തുല്യതാപരീക്ഷ തുടങ്ങുന്നതിനാൽ,ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ.വെള്ളിയാഴ്ച സ്പെഷൽ അസംബ്ലി ഉണ്ടായിരുന്നു.പാലോട് സബ്ജില്ലാ കലാകായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിതുര സ്കൂളിലെ വിദ്യാർത്ഥികളെജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.വെള്ളിയാഴ്ച 9 ബി യിൽ,വൃത്തങ്ങളുടെ അളവുകൾ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങി.ഈ പാഠഭാഗത്തിലെ ആമുഖമായികുറച്ചു കാര്യങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും,വൃത്തങ്ങളെ കുറിച്ച് കുട്ടികൾക്ക് എന്തൊക്കെ അറിയാം എന്നും പരിശോധിച്ച് വെള്ളിയാഴ്ചത്തെ ടോപ്പിക് ക്രോഡീകരിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 10C വിദ്യാർത്ഥികളുടെ ഫുഡ് ഫെസ്റ്റ് സ്കൂളിൽ ഉണ്ടായിരുന്നു .വിദ്യാർത്ഥികൾ കൊണ്ടുവന്ന വ്യത്യസ്തങ്ങളായ ആഹാരസാധനങ്ങൾ രുചിക്കുവാൻ കഴിഞ്ഞു.
Subscribe to:
Posts (Atom)
-
അഞ്ചാമത്തെ ആഴ്ച്ച(3.12.2018-7.12.2018) 3.12.2018 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിലെത്തി. ഇന്ന് രാവിലെ 8B ക്ലാസുകാർക്ക് ക്ലാസ്സ് വെച്...
-
INNOVATIVE WORK